നടിലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടീപാര്‍ലറിൽ വെടിവപ്പ്

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

0

കൊച്ചി: നടിലീന മരിയ പോളിന്റെ ഉടമസ്ഥയിലുള്ള കൊച്ചിയിലെ പനമ്പള്ളി നഗറില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. . സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.വെടിവയ്പ്പിന് ശേഷം ഇവര്‍ ബൈക്കില്‍ കടന്നു കളഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. നേരത്തേ ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും

മുംബൈ അധോലോകവുമായി ബന്ധപ്പെട്ടവരാണെന്ന് പറഞ്ഞിരുന്നുവെന്നും കെട്ടിട ഉടമ അറിയിച്ചു. 25 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഉടമക്ക് ലഭിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.