ഗൾഫ്  കോവിഡ്  ഭീതിയിൽ ഒമാനിൽ 371ഖത്തറില്‍2057 രോഗികൾ     

ബഹ്റൈനിൽ പുതുതായി 55 പേർക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 41 പേരും അൽ ഹിദ്ദ്മേഖലയിലെ പ്രവാസി തൊഴിലാളികളാണ്. ഇവരുടെ താമസ സ്ഥലത്ത്കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു

0

ദുബായ് : ഒമാനിൽ ചൊവ്വാഴ്ച 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 371ആയി ഉയർന്നു. മസ്കത്തിൽ ചൊവ്വാഴ്ച 36 പേർക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ മസ്കത്തിൽ വൈറസ് ബാധിതരുടെ എണ്ണം 293 ആയി ഉയർന്നു. ഇതിൽ രണ്ട് പേർ മരണപ്പെടുകയും 29 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 262 പേരാണ് നിലവിൽ തലസ്ഥാന ഗവർണറേറ്റിൽ ചികിത്സയിലുള്ളത്. മറ്റ് ഗവർണറേറ്റുകളിലെ നാലു പേർക്ക് കൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സുഖപ്പെട്ടവരുടെ എണ്ണമാകട്ടെ 61ൽ നിന്ന് 67 ആയി ഉയരുകയും ചെയ്തു. തിങ്കളാഴ്ച 33 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ബഹ്റൈനിൽ പുതുതായി 55 പേർക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 41 പേരും അൽ ഹിദ്ദ്മേഖലയിലെ പ്രവാസി തൊഴിലാളികളാണ്. ഇവരുടെ താമസ സ്ഥലത്ത്കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്ഇതോടെ ജ്യത്ത്ചികിത്സയിലുള്ളവരുടെ എണ്ണം 349 ആയി. ഇവരിൽ നാല്പേരുടെ നില ഗുരുതരമാണ്.ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഇതോടെ മൊത്തം മരണസംഖ്യ ആറായി.74 വയസ്സുള്ള വ്യക്തിയും 59 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്.രണ്ട് പേര്‍ക്കും നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായും കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.പുതുതായി 225 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതൊടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2057 ആയി.19 പേര്‍ക്ക് കൂടി രോഗം ഭേദമായി

You might also like

-