രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍

എക്​സൈസ്​ തീരുവയില്‍ മൂന്ന്​ രൂപയുടെ വര്‍ധനവാണ്​ വരുത്തിയിരിക്കുന്നത്

0

ന്യൂഡല്‍ഹി: രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്​സൈസ്​ തീരുവയില്‍ മൂന്ന്​ രൂപയുടെ വര്‍ധനവാണ്​ വരുത്തിയിരിക്കുന്നത്​. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അന്താരാഷ്​ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ്​ കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയിരിക്കുന്നത്​.

പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്​സൈസ്​ തീരുവ ​ രണ്ട്​ രൂപ വര്‍ധിപ്പിച്ചു. എട്ട്​ രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്​സൈസ്​ തീരുവ. റോഡ്​ സെസും ലിറ്ററിന്​ ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്​. 10 രൂപയായിരിക്കും റോഡ്​ സെസ്​. അതേസമയം, രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്ബാള്‍ ആഗോള വിപണിയില്‍ വില കുറവി​​​െന്‍റ നേട്ടം ജനങ്ങള്‍ക്ക്​ നല്‍കണമെന്നാണ്​ സാമ്ബത്തിക വിദഗ്​ധര്‍ അഭിപ്രായപ്പെടുന്നത്​.

You might also like

-