സ്വര്‍ണക്കടത്ത് കേസിൽ ബിഐ അന്വേഷണമാകാം സിപിഎം കേന്ദ്ര നേതൃത്വം

സിബിഐയോ എന്‍.ഐ.എയോ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുളള വിഷയങ്ങളല്ല കേസിലുളളതെന്നും സി.പി.എം നിലപാടെടുത്തു.

0

ഡൽഹി :കേരളത്തില്‍ രാഷ്ട്രീയ വിവാദമായി വളരുന്ന സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് സി.പി.എം.കേന്ദ്ര നേതൃത്തം . സിബിഐയോ എന്‍.ഐ.എയോ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുളള വിഷയങ്ങളല്ല കേസിലുളളതെന്നും സി.പി.എം നിലപാടെടുത്തു.

സ്വര്‍ണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിന്റെയോ സര്‍ക്കാരിന്റെയോ യാതൊരു സഹായവും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ചിലര്‍ പാര്‍ട്ടിക്കെതിരേ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. അത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും കോടിയേരി പറഞ്ഞു. ഇന്നലെ ഐ.ടി. സെക്രട്ടറിയുടെ പേരില്‍ വിവാദം ഉയര്‍ന്നതിനുശേഷം മുഖ്യമന്ത്രിയല്ലാതെ പ്രമുഖ ഇടത് നേതാക്കളാരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

You might also like

-