നടുറോട്ടിൽ എം എൽ എ യുടെ ഗുണ്ടായിസം …വാഹനത്തിന് സൈഡ് കൊടുത്തില്ല; അമ്മയെയും മകനെയും ഗണേഷ്കുമാറും ഡ്രൈവറും മർദ്ദിച്ചു
ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തിലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ്കുമാർ മർദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്കുമാറും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു.
അഞ്ചലിൽ അഗസ്ത്യകോടായിരുന്നു സംഭവം. ഒരു വാഹനത്തിനു മാത്രം കടന്നു പോകുവാൻ സാധിക്കുന്ന റോഡിൽവച്ച് എംഎൽഎക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മർദനം. എംഎൽഎയുടെ മർദനത്തിൽ പരിക്കേറ്റ അനന്തകൃഷ്ണൻ ആശുപത്രിയിലാണ്.അതേസമയം തന്നെയാണ് അനന്തകൃഷ്ണൻ മർദിച്ചതെന്ന് ഗണേഷ്കുമാറിന്റെ ഡ്രൈവർ പറഞ്ഞു. ഇരുവരും പോലീസിൽ പരാതി നൽകി.