നടുറോട്ടിൽ എം എൽ എ യുടെ ഗുണ്ടായിസം …വാഹനത്തിന് സൈഡ് കൊടുത്തില്ല; അമ്മയെയും മകനെയും ഗണേഷ്കുമാറും ഡ്രൈവറും മർദ്ദിച്ചു

ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന് ത​ന്നെ മ​ർ​ദ്ദി​ക്കു​ക​യും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു

0

കൊ​ല്ലം: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന് ത​ന്നെ മ​ർ​ദ്ദി​ക്കു​ക​യും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അ​ഞ്ച​ലി​ൽ അ​ഗ​സ്ത്യ​കോ​ടാ​യി​രു​ന്നു സം​ഭ​വം. ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കു​വാ​ൻ സാ​ധി​ക്കു​ന്ന റോ​ഡി​ൽ​വ​ച്ച് എം​എ​ൽ​എ​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ർ​ദ​നം. എം​എ​ൽ​എ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ്.അതേസമയം തന്നെയാണ് അനന്തകൃഷ്ണൻ മർദിച്ചതെന്ന് ഗണേഷ്കുമാറിന്‍റെ ഡ്രൈവർ പറഞ്ഞു. ഇരുവരും പോലീസിൽ പരാതി നൽകി.

You might also like

-