ജയനഗറിൽ ജയം കോൺഗ്രസ് സഖ്യം … സൗമ്യ റെഡ്ഡി വിജയിച്ചു .

ബിജെപിയുടെ സിറ്റിംഗ് എംഎൽഎയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയ കുമാറിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

0

ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് വിജയം. 2,889 വോട്ടുകൾക്കാണ് സൗമ്യ വിജയിച്ചത്. സൗമ്യയ്ക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ.പ്രഹളാദന് 51,568 വോട്ടുകളാണ് ലഭിച്ചത്.

ബിജെപിയുടെ സിറ്റിംഗ് എംഎൽഎയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന ബി.എൻ.വിജയ കുമാറിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസ്- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ ജയനഗറിലെ സ്ഥാനാർഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു.

You might also like

-