ഫുട്ബോൾ ലോകത്തെ ഞെറ്റിച്ഛ് ; സ്പെയിൻ കോച്ചിനെ പുറത്താക്കി

5ന് പോർച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാന്പ്യന്മാരായ പോർച്ചുഗല്ലിനെതിരേ മത്സരിക്കാൻ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മർദ്ദമുണ്ടാക്കും.

0

മോസ്കോ: ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരിശീലകൻ ജുലൻ ലോപ്പറ്റെഗ്വിയെ സ്പെയിൻ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്പോഴാണ് ഫുട്ബോൾ ഫെഡറേഷന്‍റെ നടപടിയുണ്ടായിരിക്കുന്നത്.ജൂണ്‍ 14-നാണ് ലോകകപ്പ് തുടങ്ങുന്നത്. 15ന് പോർച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാന്പ്യന്മാരായ പോർച്ചുഗല്ലിനെതിരേ മത്സരിക്കാൻ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മർദ്ദമുണ്ടാക്കും.കോച്ചിനെ പുറത്താക്കുന്നതിന്‍റെ കാരണം സ്പെയിൻ ഫെഡറേഷൻ വ്യക്തമാക്കിയില്ലെങ്കിലും റയൽ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് ലോപ്പറ്റെഗ്വിയെ സ്പാനിഷ് വന്പന്മാരായ റയൽ പരിശീലകനായി നിയമിച്ചത്. സിനദീൻ സിദാൻ രാജിവച്ച ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സ്പെയിൻ മുഖ്യപരിശീലകനായി ഇനി ആരെ കണ്ടെത്തും എന്നുള്ളതും ശ്രദ്ധേയമാണ്

You might also like

-