ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ര്‍​ജി അ​ന്ത​രി​ച്ചു

ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

0

കോ​ല്‍​ക്ക​ത്ത: ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പി.​കെ. ബാ​ന​ര്‍​ജി(83) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം. ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.
ഇ​ന്ത്യ​ന്‍ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി 84 മ​ല്‍​സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞ ബാ​ന​ര്‍​ജി 65 രാ​ജ്യ​ന്ത​ര​ഗോ​ളു​ക​ള്‍ നേ​ടി. 1956 മെ​ല്‍​ബ​ണ്‍ ഒ​ളിം​പി​ക്സി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. 1960 റോം ​ഒ​ളിം​പി​ക്സി​ല്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി. ഫ്രാ​ന്‍​സ് ടീ​മി​നെ​തി​രേ ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 1962-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ ഇ​ന്ത്യ 2-1ന് ​ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ടീ​മി​നാ​യി പ​തി​നേ​ഴാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി. 1956-ലെ ​മെ​ല്‍​ബ​ണ്‍ ഒ​ളി​മ്ബി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഓ​സീ​സി​നെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച ക​ളി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കും വ​ഹി​ച്ചി​ട്ടു​ണ്ട്.

You might also like

-