നാലാംഘട്ട പ്രഖ്യാപനം; ന​യ​ല​ഘൂ​ക​ര​ണം ആ​വ​ശ്യ​മെ​ന്ന് ധ​ന​മ​ന്ത്രി

നി​ര​വ​ധി മേ​ഖ​ല​ക​ള്‍​ക്ക് ന​യ​ല​ഘൂ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

0

രാജ്യത്തിന്റെ സമ്പത് വ​ള​ര്‍​ച്ച​യ്ക്ക് ന​യ​ല​ഘൂ​ക​ര​ണം ആ​വ​ശ്യ​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. നി​ര​വ​ധി മേ​ഖ​ല​ക​ള്‍​ക്ക് ന​യ​ല​ഘൂ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ക്കാ​ന്‍ നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. 2014 മു​ത​ല്‍ പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി. പ​രി​ഷ്കാ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

  • സിവില്‍ ഏവിയേഷന്‍, വൈദ്യുതി വിതരണ കമ്പനികള്‍, ബഹിരാകാശ മേഖല എന്നിവയടക്കം എട്ടു മേഖലകൾക്കുള്ള പദ്ധതിയാണ് ഇന്ന് പ്രഖ്യാപിച്ചത്.‌ കല്‍ക്കരി ഖനനത്തില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കും. വരുമാനം പങ്കിടുന്ന രീതിയില്‍ കല്‍ക്കരിപ്പാടം സ്വകാര്യ മേഖലയ്ക്ക് കൈമാറും. കല്‍ക്കരി ടണ്ണിന് വില ഈടാക്കുന്ന രീതി അവസാനിപ്പിക്കും. പരിസ്ഥിതിക്ക് ദോഷം വരാതെ കല്‍ക്കരി ഖനനം വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
  • രാജ്യത്ത് കല്‍ക്കരി നിക്ഷേപമുള്ളത് കണ്ടെത്താനും സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കും. 50 കല്‍ക്കരിപ്പാടങ്ങള്‍ ഉടന്‍ സ്വകാര്യ മേഖലക്ക് കൈമാറും. കല്‍ക്കരി ഉത്പാദനം 100 ലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
  • ആയുധങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കും. ഇറക്കുമതി നിരോധിക്കാവുന്ന ആയുധങ്ങളുടെ പട്ടിക തയ്യാറാക്കും. ഇറക്കുമതി ചെയ്ത ആയുധ ഘടകങ്ങള്‍ ആഭ്യന്തരമായി നിര്‍മിക്കും. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ആഭ്യന്തര വിപണിയില്‍ നിന്ന് വാങ്ങുന്നതിന് പണം അനുവദിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
  • പ്രതിരോധ സാമഗ്രികള്‍ സമയ ബന്ധിതമായി വാങ്ങും. വ്യോമപാതകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കും. നിലവില്‍ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.
  • വ്യോമപാതകളുടെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍‌ നീക്കും. യാത്രാ സമയവും ഇന്ധനച്ചെലവും കുറയ്ക്കും. വ്യോമയാന മേഖലയിലെ ചെലവുകള്‍ 1000 കോടി കുറയ്ക്കും. ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു – സ്വകാര്യ പങ്കാളിത്തത്തിലാക്കും. 12 വിമാനത്താവളങ്ങളിലായി 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
  • രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും. നിക്ഷേപ അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്നും ഇന്ത്യയെ കൂടുതൽ വ്യവസായ സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.
You might also like

-