ഹോംസ്റ്റേയിൽ സൂക്ഷിച്ച മാരക മയക്കുമരുന്ന് പിടികൂടി നാലുപേർ പിടിയിൽ

2.14 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. സംഭവത്തിൽ നാല് പേർ അറസ്റ്റിലാണ്. വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വർഗീസ്, സി.കെ ഷെഫീഖ്, ആർ.കെ ജംഷീർ, കോഴിക്കോട് സ്വദേശി സി.പി റഷീദ് എന്നിവരാണ് അറസ്റ്റിലായത്.

0

വയനാട് |വയനാട് വൈത്തിരിയിൽ ഹോംസ്റ്റേയിൽ നിന്നും മാരക മയക്കുമരുന്ന് പിടികൂടി. വിൽപന ഉദ്ദേശ്യത്തോടെ സൂക്ഷിച്ച മയക്കുമരുന്നാണ് പഴയ വൈത്തിരിയിൽ നിന്നും പിടികൂടിയത്.
പരിശോധനയിൽ 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. സംഭവത്തിൽ നാല് പേർ അറസ്റ്റിലാണ്. വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വർഗീസ്, സി.കെ ഷെഫീഖ്, ആർ.കെ ജംഷീർ, കോഴിക്കോട് സ്വദേശി സി.പി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. കൽപ്പറ്റ ഡിവൈഎസ്പി സുനിൽ എം.ഡി, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ ദിനേശ് കോറോത്ത് എന്നിവർ നേതൃത്വം നൽകി.ഹോംസ്‌റ്റേ അനധികൃതമായി പ്രവർത്തിച്ച് വരുന്നതാണെന്നാണ് വിവരം.

-

You might also like

-