പാലായിൽ ഗർഭിണിക്ക് നേരെ ഗുണ്ടാ ആക്രമണം നാലുപേർ പിടിയിൽ

പ്രതികളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക് ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെ വിശദമായി ചോദ്യം ചെയ്തു

0

പാലാ | കോട്ടയം പാലായിൽ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍.
പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് സംഭവം ഉണ്ടായത്. യുവാക്കളായ നാലു പേർ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പാലാ പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നൽകിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ നാലുപേർ പേർ പൊലീസ് പിടിയിലായി. . ആറ് മാസം ഗർഭിണിയായ ജിൻസിക്ക് ആക്രമണത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പോലീസ് പ്രതികള്‍ക്കായി ശക്തമായ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക് ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത്
സുരേഷ്(55) എന്നിവരെ വിശദമായി ചോദ്യം ചെയ്തു. ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പാലാ പോലീസ് അറിയിച്ചു. നഗരത്തിനുള്ളിൽ പട്ടാപ്പകൽ ഗർഭിണി ആക്രമിക്കപ്പെട്ടത് നഗരവാസികളെ ഞെട്ടിച്ചിട്ടുണ്ട്. സമീപകാലത്ത് കേരളത്തിൽ പലയിടങ്ങളിലും അതിക്രമങ്ങൾ കൂടിവരുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.

-

You might also like

-