ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു  

ബാറിനകത്തു കവര്‍ച്ച നടത്തിയശേഷം പുറത്തേക്ക് ഓടിയ മൂന്നു പേര്‍ എസ് യുവിയില്‍ കയറുന്നതിനിടെ, തടയാന്‍ ശ്രമിച്ച ഓഫീസര്‍ക്കു നേരേ ഡസിയര്‍ സ്റ്റെപ്‌റ്റോ (23) എന്ന അക്രമിയാണ് നിറയൊഴിച്ചത്

0

ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്): ആയുധധാരികളായ കവര്‍ച്ചക്കാരുമായുണ്ടായ ഏറ്റുമുട്ടലിനിടയില്‍ പോലീസ് ഓഫീസര്‍ ഗാരറ്റ് ഹള്‍ വെടിയേറ്റു മരിച്ചു. സെപ്റ്റംബര്‍ 14-നു വെള്ളിയാഴ്ച രാവിലെ ബിസിഡന്‍ സ്ട്രീറ്റിലുള്ള ലോസ് വാക്വസെ ബാറിനു പുറത്തുവച്ചായിരുന്നു സംഭവം.

ബാറിനകത്തു കവര്‍ച്ച നടത്തിയശേഷം പുറത്തേക്ക് ഓടിയ മൂന്നു പേര്‍ എസ് യുവിയില്‍ കയറുന്നതിനിടെ, തടയാന്‍ ശ്രമിച്ച ഓഫീസര്‍ക്കു നേരേ ഡസിയര്‍ സ്റ്റെപ്‌റ്റോ (23) എന്ന അക്രമിയാണ് നിറയൊഴിച്ചത്. ഇതിനിടയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഓഫീസര്‍ അക്രമിയെ വെടിവച്ചു കൊന്നു. ഗാരറ്റിനു 17 വര്‍ഷത്തെ സര്‍വീസുണ്ടായിരുന്നു. ഡ്യൂട്ടിക്കിടയില്‍ മരിക്കുന്ന 58-മത്തെ ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസറാണ് ഗാരറ്റ്.

പ്രതിയുടെ കൂടെയുണ്ടായിരുന്ന ശാമുവേല്‍ മെഫില്‍ഡ് (23), തിമോത്തി ഹഫ് (33) എന്നിവരെ പിടികൂടി ജയിലിലടച്ചു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങളില്‍ മൂന്നുപേരും പ്രതികളാണ്.

 

You might also like