മയക്കുമരുന്ന് വേട്ട 4 കോടിയോളം വിലവരുന്ന   4 കിലോ ഹാഷിഷ് പിടികൂടി

പാലക്കാട് കഞ്ചിക്കോട് ഗാസ സ്റ്റീൽ എന്ന കമ്പനിയിൽ ജോലി ചെയ്തു വരുന്ന പ്രതികൾ അവശ്യ കാരെ കണ്ടെത്തി സാമ്പിൾ കൊടുത്തു കച്ചവടം ഉറപ്പിച്ചതിനു ശേഷം നേപ്പാളിൽ പോയി ഹഷിഷ് കൊണ്ട് വന്നു കൊടുക്കുന്നതാണ് ഇവരുടെ രീതി എന്ന് മനസിലാക്കിയ എക്‌സൈസ് സംഗം ആഴ്ചകളോളം  നിരീക്ഷിച്ചാണ് ഇവരെ മണ്ണുത്തിയിൽ നിന്നും പിടികൂടിയത്അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് നേപ്പാളിലേക്ക് ഹഷിഷ് എത്തുന്നത് എന്ന് പ്രതികൾ പറഞ്ഞു

0

തൃശൂർ :മണ്ണുത്തിയിൽ എക്സൈസ് 4കിലോ ഹാഷിഷ് പിടികൂടി.അന്താരാഷ്ട്ര വിപണിയിൽ ഹാഷിഷാണ് പിടികൂടിയത്.ബീഹാർ സ്വദേശികളായ ശിപായ്കുമാർ, ജയ്മംഗൾ  എന്നിവർ പിടിയിൽ.എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗിന്റെ സ്ക്വാർഡും തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും കൂടി തൃശ്ശൂർ മണ്ണുത്തിയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ  4കോടി രൂപ വിലവരുന്ന 4കിലോ ഹഷിഷ് പിടികൂടി.ബീഹാർ മുക്തിഹാഡി ജില്ലയിലുള്ള ജയ് മംഗൾ 42/18,ശിപാഹികുമാർ 38/18എന്നിവരെ ആണ് ഹഷിഷുമായി പിടികൂടിയത്  തൃശ്ശൂരിൽ അത്യമായാണ് ഇത്രയും വലിയ അളവിൽ ഹഷിഷ് പിടിക്കുന്നത്. കഞ്ചാവിന്റെ ചെടിയിൽ നിന്ന് ഉണ്ടാകുന്ന പശയും പൂവും ഉപയോഗിച്ചാണ് ഹഷിഷ് ഉണ്ടാക്കുന്നത് ഒരു കടുക് മണി വലിപ്പത്തിലുള്ള ഹഷിഷ് ചൂടാക്കി സിഗരറ്റിൽ പുരട്ടി വലിച്ചാൽ 6മുതൽ പത്തു മണിക്കൂർ വരെ ഇതിന്റെ ഉന്മാദാവസ്ഥ നിലനിൽക്കും. പാലക്കാട് കഞ്ചിക്കോട് ഗാസ സ്റ്റീൽ എന്ന കമ്പനിയിൽ ജോലി ചെയ്തു വരുന്ന പ്രതികൾ അവശ്യ കാരെ കണ്ടെത്തി സാമ്പിൾ കൊടുത്തു കച്ചവടം ഉറപ്പിച്ചതിനു ശേഷം നേപ്പാളിൽ പോയി ഹഷിഷ് കൊണ്ട് വന്നു കൊടുക്കുന്നതാണ് ഇവരുടെ രീതി എന്ന് മനസിലാക്കിയ എക്‌സൈസ് സംഗം ആഴ്ചകളോളം  നിരീക്ഷിച്ചാണ് ഇവരെ മണ്ണുത്തിയിൽ നിന്നും പിടികൂടിയത്അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് നേപ്പാളിലേക്ക് ഹഷിഷ് എത്തുന്നത് എന്ന് പ്രതികൾ പറഞ്ഞു  ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ നാരായണൻ കുട്ടിയുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർഅസ്സി.  എക്‌സൈസ് കമ്മിഷണർ ഗോപകുമാർ തൃശ്ശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജയ്കുർ എക്‌സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങൾ ആയ അസ്സി. എക്‌സൈസ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്‌ ഷാഡോ എക്‌സൈസ് അംഗങ്ങൾ ആയ സന്തോഷ്ബാബു,  ബാഷ്പജൻ, സുധീർകുമാർ, തൃശ്ശൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ  ദക്ഷിണാമൂർത്തി,സിഇഒ മാരായ  ജോസഫ്, രാജു, ലത്തീഫ്, സുധീർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിര്ന്നത്

You might also like

-