വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു

വെടിയേറ്റ ആബേ കുഴഞ്ഞുവീണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.ഷിന്‍സോയുടെ നെഞ്ചിലാണ് വെടിയേറ്റതെന്നാണ് വിവരം. പ്രസംഗവേദിയില്‍ നില്‍ക്കുകയായിരുന്ന ആബേയുടെ പിന്നില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്.

0

ടോക്യോ| വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാൻ സ‍ര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

Reuters
@Reuters
Japan’s former Prime Minister Shinzo Abe has died, public broadcaster NHK said reut.rs/3P9X4Oj

വെടിയേറ്റ ആബേ കുഴഞ്ഞുവീണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.ഷിന്‍സോയുടെ നെഞ്ചിലാണ് വെടിയേറ്റതെന്നാണ് വിവരം. പ്രസംഗവേദിയില്‍ നില്‍ക്കുകയായിരുന്ന ആബേയുടെ പിന്നില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണ വെടിവെച്ചുവെന്നും മുന്‍ പ്രധാനമന്ത്രിയെ ചോരവാര്‍ന്ന നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പരുക്ക് ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് ആബേ. ജപ്പാനില്‍ 2006-07 കാലയളവിലും 2021-20 സമയത്തുമായിരുന്നു പ്രധാനമന്ത്രിയായിരുന്നത്. ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം. നേതാജി റിസര്‍ച്ച് ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് ആബേയ്ക്കായിരുന്നു ഇന്ത്യ സമ്മാനിച്ചത്.

You might also like