ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു

വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില അതീവഗുരുതരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. വെടിയേറ്റ് ചോര വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച ആബേയ്‌ക്ക് ഹൃദയാഘാതവും സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.മുൻ പ്രധാനമന്ത്രിയെ വെടിവെച്ചതായി കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പിന്നിൽ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതി‍ര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2020 ഓഗസ്റ്റിൽ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഷിൻസോ ആബെയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യൻ അംബാസഡറുമായി സംസാരിച്ചു.

വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില അതീവഗുരുതരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. വെടിയേറ്റ് ചോര വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച ആബേയ്‌ക്ക് ഹൃദയാഘാതവും സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.മുൻ പ്രധാനമന്ത്രിയെ വെടിവെച്ചതായി കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. നാരയിൽ പ്രചാരണ പരിപാടിക്കിടെ ഒരു പ്രസംഗവേദിയിൽ നിൽക്കവെ പെട്ടെന്നായിരുന്നു ആബേയ്‌ക്ക് വെടിയേറ്റതെന്നും തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ഷിൻസോയുടെ നെഞ്ചിലാണ് വെടിയേറ്റത്. പ്രസംഗവേദിയിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പിന്നിൽ നിന്നായിരുന്നു അക്രമി വെടിയുതിർത്തത്. രണ്ടുതവണ വെടിവെച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസിഡറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തിട്ടുണ്ട്.ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ആബേ. ജപ്പാനിൽ 2006-07 കാലയളവിലും 2021-20 സമയത്തുമായിരുന്നു പ്രധാനമന്ത്രിയായിരുന്നത്. ജപ്പാന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം

You might also like

-