ഫിയക്കോന വെബിനാര്‍ ഫെബ്രു 13 നു, മുഖ്യ പ്രഭാഷണം റെവ ഡോ ജോർജ് സി കുരുവിള

"ചലഞ്ചസ് ഫോർ ക്രിസ്ത്യൻ ലീഡര്ഷിപ് ഇൻ ടുഡേയ്സ് ഇന്ത്യാ ' എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു .

0

ന്യൂയോര്‍ക്ക്:ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഫെബ്രു 13-ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാവിലെ 11മണിക്ക് “ചലഞ്ചസ് ഫോർ ക്രിസ്ത്യൻ ലീഡര്ഷിപ് ഇൻ ടുഡേയ്സ് ഇന്ത്യാ ‘ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു . മുഖ്യ പ്രഭാഷണം നടത്തുന്നത് ന്യൂ തെയോളോജിക്കൽ സെമിനാരി ടെഹ്‌റാഡൂൺ ഇന്ത്യാ സ്ഥാപകനും പ്രസിഡന്റുമായ റെവ ഡോ ജോർജ് സി കുരുവിളയാണ് .

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. ഈസ്റ്റേണ്‍ സമയം 13 രാവിലെ 11നും , ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9:30നുമാണ്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

-

You might also like

-