ഇരട്ടക്കൊലപാതകം മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കൃത്യം നടത്തിയിട്ട് രക്ഷപ്പെട്ട അരുണിനെ പൂജപ്പുരയിൽവച്ചാണ് പൊലീസ് പിടികൂടിയത്.

0

തിരുവനന്തപുരം: തിരുവനന്തപുരം മുടവൻ മുകളിൽ ഇരട്ട കൊലപാതകം. മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുഗൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മരുമകൻ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു. ഭാര്യ വീട്ടിലെത്തിയ അരുണുമായി സുനിലും അഖിലും വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകൾ മരുമകൻ അഖിൽ നിന്നും വേർപ്പെട്ടു താമസിക്കുകയായിരുന്നു. അരുൺ സ്ഥിരം മദ്യപാനിയും വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭാര്യയെ തിരികെ വിളിക്കാൻ എത്തിയതായിരുന്നു അരുൺ. ഇനി അരുണിനോടൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും മകളും സഹോദരൻ സുനിലും അരുണിനോട് പറഞ്ഞു. തുടർന്നാണ് കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും മകൻ അഖിലിനെയും അരുൺ കുത്തിയത്.സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കൃത്യം നടത്തിയിട്ട് രക്ഷപ്പെട്ട അരുണിനെ പൂജപ്പുരയിൽവച്ചാണ് പൊലീസ് പിടികൂടിയത്.

You might also like

-