കേന്ദ്രസക്കറിന്റെ ജനവിരുദ്ധനയങ്ങളിൽ കർഷക സമരം തീരുമാനം ഉണ്ടാകും വരെ ഡൽഹിയിൽ തുടരും

ഡല്‍ഹി ചലോ" മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്നത്. ഹരിയാണ സര്‍ക്കാര്‍ അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ള ഈ പ്രതിഷേധക്കാരെ അതിര്‍ത്തിയില്‍ തടയുകയും ജലപീരങ്കി അടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്‌തെങ്കിലും അവരെ പിന്തിരിപ്പിക്കാനായിട്ടില്ല.

0

ഡൽഹി :രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോപമാണ് രാജ്യസ്ഥലത്സ്ഥാനത്തു അരങ്ങേറിക്കൊണ്ടിരിക്കുന്നത് കാർഷിക നിയമത്തിനെതിരെ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ഇന്ന് തലസ്ഥാന നഗരിയിലേക്ക് കടക്കാൻ ശ്രമിക്കും. ഡൽഹിയിലേക്കുള്ള വഴികൾ പൊലീസ് കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കർഷകർ പാനിപ്പത്തിലാണ് തമ്പടിച്ചത്.
അതേസമയം കർഷക പ്രക്ഷോപം പ്രശ്ന പരിഹാരം ഉണ്ടാകുംവരെ രാജ്യത്തിന്റെ സ്ഥലസ്ഥാനത്തു തന്നെ തുടരും രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തിയ പ്രക്ഷോപകർ പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ ഡൽഹിയിൽ തുടർന്നേക്കും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ എത്തുന്നത് ഭക്ഷണസാധനങ്ങളുമായി. വ്യാഴാഴ്ച ആരംഭിച്ച “ഡല്‍ഹി ചലോ” മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്നത്. ഹരിയാണ സര്‍ക്കാര്‍ അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ള ഈ പ്രതിഷേധക്കാരെ അതിര്‍ത്തിയില്‍ തടയുകയും ജലപീരങ്കി അടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്‌തെങ്കിലും അവരെ പിന്തിരിപ്പിക്കാനായിട്ടില്ല.

രണ്ടര-മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും തങ്ങള്‍ സഞ്ചരിക്കുന്ന ട്രാക്ടറുകളില്‍ കരുതിയിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഡല്‍ഹിയിലെത്തിയാല്‍ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാന്‍ തയ്യാറായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നതെന്ന് ഒരു ദേശിയ മാധ്യമം ചെയ്തു.ഇതിനായി ഇവര്‍ തങ്ങളുടെ ട്രാക്ടറുകളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ട്രാക്ടറുകളിലുണ്ട്. കിടക്കകള്‍, പായ എന്നിവയുമുണ്ട്. കൂടാതെ, രാത്രിയിലെ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ട്രാക്ടറിനെ ആകെ മൂടുന്ന വിധത്തിലുള്ള താര്‍പ്പായയും കരുതിയിട്ടുണ്ട്. ഉടനൊന്നും തിരികെ വീട്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശിച്ചല്ല തങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

ഇന്ന് ഹരിയാണ അതിര്‍ത്തിയില്‍ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയിരുന്നു. ഒരു പാലത്തില്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡുകള്‍ പുഴയിലേയ്ക്ക് വലിച്ചെറിയുകയും വടികളും മറ്റും ഉപയോഗിച്ച് പോലീസിനെ നേരിടുകയും ചെയ്തു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനും ശേഷം പ്രക്ഷോഭകര്‍ പാലം കടക്കുകയും ഹരിയാനയില്‍ പ്രവേശിക്കുകയും ചെയ്തു.പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You might also like

-