ഉത്തര കൊലക്കേസ് വിധിയിൽ തൃപ്തിയില്ലന്ന് കുടുംബം ആപ്പിൽ പോകും ,തെറ്റു ചെയ്തിട്ടില്ലെന്ന് സൂരജ്

നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഉത്രയുടെ അച്ഛൻ വിജയ സേനൻ അഭിഭാഷകരെ കണ്ട് ചർച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരേയും കുടുംബം കാണുന്നുണ്ട്

0

കൊല്ലം: ഉത്രയ്ക്ക് പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് കുടുബം. വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു. വിധി എന്തെന്ന് അറിയാൻ ഉത്രയുടെ വീട്ടിൽ മാധ്യമങ്ങളും അയൽ വാസികളും എത്തിയിരുന്നു സൂരജിന് ശിക്ഷ ഇരട്ട ജീവപര്യന്തമെന്ന് വിധിപ്രസ്‌ഥാപ വന്നതോടെ വീട്ടുകാർക്കും നാട്ടുകാർക്കും നിരാശ . നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഉത്രയുടെ അച്ഛൻ വിജയ സേനൻ അഭിഭാഷകരെ കണ്ട് ചർച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരേയും കുടുംബം കാണുന്നുണ്ട്.

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്‍തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം തടവ് എന്നിങ്ങനെ നാല് ശിക്ഷകളാണ് കോടതി വിധിച്ചത്. ആകെ 17 വര്‍ഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

. അതേസമയം താൻ തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വരുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. പൊലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും സൂരജ്. ശിക്ഷാവിധിക്കു ശേഷം കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ് സൂരജിന്‍റെ പ്രതികരണം

You might also like

-