ശശിതരൂരിന് വെറും ‘ശശി’; രാഹുലിന് രണ്ട് ‘ഗാന്ധി’മാര്‍; പി.കെ ശ്രീമതിക്ക് വെറും ‘ശ്രീമതി ” എ പ്രതീപ്കുമാറിന് രണ്ടു “പ്രദിപ്മാർ ” 27 അപരന്‍മാര്‍

.20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 227 സ്ഥാനാര്‍ഥികള്‍. ഇതില്‍ 27 പേര് അപരന്മാരാണ് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വോട്ടു തട്ടാനുള്ള അപരന്മാർ

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ആവാസനയിച്ചതോടെ ഓരോമണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെയും യഥാർത്ഥ ചിത്രം വികതമായി .20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 227 സ്ഥാനാര്‍ഥികള്‍. ഇതില്‍ 27 പേര് അപരന്മാരാണ് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വോട്ടു തട്ടാനുള്ള അപരന്മാർ . രാജ്യത്തു തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായ വയനാട്ടിൽ രണ്ടു ഗാന്ധിമാർ യഥാർത്ഥ രാഹുലിഗാന്ധിയുടെ വോട്ടു കവരാൻ രംഗത്തുണ്ട് സംസ്ഥാനത്തുഏറ്റവും കൂടുതൽ സ്ഥാനാര്‍ഥികള്‍മത്സരിക്കുന്നതു വായനാട്ടിലാണ് . 20 പേരാണ് ഇവിടെ മത്സരിക്കുന്നത്. ആറു പേര്‍ മത്സരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്.

വയനാട്ടിൽ രാഹുലിന്അ അപരന്മാർ ഉണ്ടെങ്കിലും അപരന്മാർ വിലസുന്നത് കോഴിക്കോടാനാണ് . ഏഴ് അപരന്‍മാരാണ് ഇവിടെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ വോട്ടുകവരാൻ രാഘവന്‍ നായര്‍, രാഘവന്‍ .ടി, രാഘവന്‍ പി, രാഘവന്‍ എന്‍. എന്നിവരും സി.പി.എം സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെവോട്ടു തട്ടിയെടുക്കാൻ പ്രദീപ് ഇ.കെ, പ്രതീപ് കുമാര്‍ ഇ.ടി എന്നിവരും ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിനെതിരെ മറ്റൊരു പ്രകാശ് ബാബു മാണ് എട്ടിന്റെ പണിയുമായി മത്സര രംഘട്ടത്തുള്ളത് . കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോഴ ആരോപണത്തില്‍പ്പെട്ടതിനും എന്‍.ഡി.എ സ്ഥാനാര്‍ഥി ജയിലിലായതിനു പിന്നാലെയാണ് ഏറ്റവും കൂടുതല്‍ അപരന്‍മാര്‍ മത്സരിക്കുന്നെന്ന പ്രത്യേകതയും കോഴിക്കോടിനെ തേടിയെത്തിയിരിക്കുന്നത്.അപരന്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം പൊന്നാനിക്കാണ്. 12 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഇടതു സ്വതന്ത്രന്‍ പി.വി അന്‍വറിന് രണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് മൂന്നുംഅപരന്‍മാരുണ്ട്. മലപ്പുറത്ത് സി.പി.എം സ്ഥാനാര്‍ഥി വി.പി സാനുവിനും അപരനുണ്ട്.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് അപരന്‍മാരാണുള്ളത്. കെ.ഇ രാഹുല്‍ ഗാന്ധി, കെ. രാഘുല്‍ ഗാന്ധി എന്നിവരാണിവര്‍. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെതിരെ പ്രകാശ് ജി, പ്രകാശ് എന്നിവരും കണ്ണൂരില്‍ പി.കെ ശ്രീമതിക്കെതിരെ കെ. ശ്രീമതിയും മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരെയും മൂന്ന് അപരന്‍മാരുണ്ട്. വടരയില്‍ കെ. മുരളീധരനെതിരെ രണ്ടു പി. ജയരാജനെതിരെ ഒരാളും പാലക്കാട്ട് എം.ബി രാജേഷിനെതിരെ രണ്ടു പേരും അപരന്‍മാരായുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ശശി ടിയും എറണാകുളത്ത് പി രാജീവിനെതിരെ രാജീവ് നാഗനും മത്സരരംഗത്തുണ്ട്. അപരന്മാർ പ്രധാനസ്ഥാനാർത്ഥികളുടെ വോട്ടുകൾ തട്ടുന്നത് തടയാൻ ഈ പ്രാവശ്യം വോട്ടിങ് മിഷനിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോയും വി പാറ്റ്മിഷനും ഏർപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് മുൻ തെരെഞ്ഞടുപ്പുകളിലേതുപോലെ അപരന്മാർക്ക് വോട്ടു മറിക്കുക അത്ര എളുപ്പമാകില്ല

You might also like

-