ബലാത്സം​ഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ

എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശം

0

തിരുവനന്തപുരം| ബലാത്സം​ഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശം.കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും

അതേസമയം പരാതിക്കാരിയ്ക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി.നാലു ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെ നൽകി അപകീർത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി. ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നൽകിയതായും യുവതിയുടെ പരാതിയിൽ പറയുന്നു

You might also like

-