ഉത്തരാഖണ്ഡിലെ ചമോലിയിലെ നിതി താഴ്‌വരയിൽ ഹിമപാതം എട്ടു പേര്‍ മരിച്ചു

മേഖലയിൽ സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

0

ഉത്തരാഖണ്ഡിലെ ചമോലിയിലെ നിതി താഴ്‌വരയിൽ ഉണ്ടായ ഹിമപാതത്തിൽ എട്ടു പേര്‍ മരിച്ചു. 430 പേരെ രക്ഷപ്പെടുത്തി. മേഖലയിൽ സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനാവശ്യമായ സഹായം നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് സർക്കാരിനെ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ഇന്ത്യ- ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്‍വരയിൽ ഹിമപാതമുണ്ടായത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്. പ്രദേശത്ത് കനത്ത മഴയും മഞ്ഞ് വീഴ്ചയും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച കാരണം അപകടം നടന്ന പ്രദേശത്തേക്കടുക്കുവാന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. ചമോലിയില്‍ ഫെബ്രുവരിയിലുണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എണ്‍പതോളം പേരായിരുന്നു മരിച്ചത്.