മലപ്പുറത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു

ഒപ്പം കുത്തേറ്റ അസല്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് താനൂര്‍ നടക്കാവിലെ പാലത്തിന് സമീപത്താണ് സംഭവം.

0

മലപ്പുറം താനൂരിൽ മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. അരീക്കാട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. രാഹുൽ, സുഫിയാൻ എന്നിവരാണ് പ്രതികളെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഷിഹാബ് മരിച്ചത്. ഒപ്പം കുത്തേറ്റ അസല്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് താനൂര്‍ നടക്കാവിലെ പാലത്തിന് സമീപത്താണ് സംഭവം.

സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കത്തിനിടെ കുത്തേറ്റ ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ടയാളും കൊലപ്പെടുത്തിയെന്ന് കരുതുന്നവരും നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. താനൂര്‍ എസ്.എച്ച്.ഒ പി പ്രമോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.