മയക്കുമരുന്നുമായി ആർ എസ് എസ് പ്രവർത്തകൻ തൃശൂരിൽ പിടിയിൽ.

ബാംഗ്ലൂരിൽ ബി ബി എ ഏവിയേഷൻ വിദ്യാർത്ഥിയും കൊടകര മരത്തൊമ്പിള്ളി വൈലപ്പിള്ളി വീട്ടിൽ അനിലിന്റെ മകനുമായ ആദർശ് (19) നെയാണ് 2 ഗ്രാം എംഡി എംഎ മയക്കുമരുന്നുമായി തൃശൂർ എക്സൈസ് സ്‌ക്വാഡ് ബുധനാഴ്ച വൈകീട്ട് ഇയാളുടെ വീട്ടിൽ നിന്നും പിടി കൂടിയത്

0

തൃശൂർ :അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന ആർ എസ് എസ് സജീവ പ്രവർത്തകനുംവിദ്യാർത്ഥിയുമായ ആദർശ് ആണ് മയക്കുമരുന്നുമായി എക്സൈസ് പിടിയിലായത്.ബാംഗ്ലൂരിൽ ബി ബി എ ഏവിയേഷൻ വിദ്യാർത്ഥിയും കൊടകര മരത്തൊമ്പിള്ളി വൈലപ്പിള്ളി വീട്ടിൽ അനിലിന്റെ മകനുമായ ആദർശ് (19) നെയാണ് 2 ഗ്രാം എംഡി എംഎ മയക്കുമരുന്നുമായി തൃശൂർ എക്സൈസ് സ്‌ക്വാഡ് ബുധനാഴ്ച വൈകീട്ട് ഇയാളുടെ വീട്ടിൽ നിന്നും പിടി കൂടിയത്. നിയമ പ്രകാരം അര
ഗ്രാം എംഡിഎംഎ കയ്യിൽ സൂക്ഷിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്പെഷ്യൽ സ്ക്വാഡ് സി ഐ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു. അവധിക്ക് നാട്ടിലെത്തി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനിടെ രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്.

സ്പെഷ്യൽ സ്‌ക്വാഡ് സി ഐ ജിജു ജോസ് , ഇ എൽ കൃഷ്ണകുമാർ ജീൻ സൈമൺ, സി എ സുരേഷ്, ടി എസ് സുരേഷ്, ശിവൻ, രാജേഷ്, ശശികുമാർ, സന്തോഷ്, അനീഷ് ,ഡ്രൈവർ അബ്ദുൾ റഫീഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You might also like

-