ഹർത്താലിനോട് സഹകരിക്കില്ല കടകൾ തുറക്കും ബസ്സുകൾ നിരത്തിലിറങ്ങു

കോഴിക്കോട് 96 ഓളം സംഘടനകൾ ചേർന്ന യോഗത്തിലാണ് ഹർത്താൽ ബഹിഷ്‌കരിക്കാൻ തീരുമാനമായത്. കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീൻ പറഞ്ഞു.

0

കോഴിക്കോട് :അയ്യപ്പ കർമ്മ സമിതി, എഎച്ച്പി എന്നിവർ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ വ്യാപാരികളും ബസ്, ഓട്ടോ തൊഴിലാളികളും ബഹിഷ്‌കരിച്ചു.കോഴിക്കോട് 96 ഓളം സംഘടനകൾ ചേർന്ന യോഗത്തിലാണ് ഹർത്താൽ ബഹിഷ്‌കരിക്കാൻ തീരുമാനമായത്. കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീൻ പറഞ്ഞു.

നാളെയും തുടർന്നും ആര് ഹർത്താൽ പ്രഖ്യാപിച്ചാലും വയനാട് ജില്ലയിലെ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അറിയിപ്പും വന്നിട്ടുണ്ട് ഇടുക്കി ജില്ലയിലെ മുഴുവ കടകമ്പോളങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ എൻ ദിവാകരൻ പറഞ്ഞു

You might also like

-