ദത്ത് വിവാദത്തിൽ ഡി എൻ എ ഫലം പോസിറ്റീവ്

ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേത് തന്നെ എന്ന് ഉറപ്പായി

0

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേത് തന്നെ എന്ന് ഉറപ്പായി.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്. പരിശോധന ഫലം സി ഡബ്ല്യു സിയ്ക്ക് കൈമാറി.

കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍.കുഞ്ഞിനെ കിട്ടുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അമ്മ അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കാൻ ഇനി കുറച്ച് നിയമ നടപടികൾ മാത്രമേയുള്ളു. എത്രയും വേഗം കുഞ്ഞിനെ കൈയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ ലഭിക്കുന്നതെന്നും അനുപമ പറഞ്ഞു.

You might also like