ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ ദീലീപിനെ ചോദ്യംചെയ്തു വിട്ടയച്ചു

കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈൾ ഫോണുകൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.

0

കൊച്ചി | ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവലെ ഒമ്പത് മണി മുതൽ രാത്രി എട്ട് മണിവരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതിയുള്ളത്. കൃത്യം എട്ട് മണിക്ക് തന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈൾ ഫോണുകൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ മാസം 13ന് നടന്ന റെയ്ഡിലും ദിലീപിന്റെയും അനൂപിന്റെയും ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു.

“ജീവിതത്തിൽ ഇതുവരെ ആരേയും ദ്രോഹിച്ചിട്ടിലെന്ന് ദിലീപ് അന്വേഷണ ഉദ്യേഗസ്ഥരോട് പറഞ്ഞു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്.കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയിൽ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം” തെറ്റാണെന്നും ദിലീപ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു

ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്തത്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴികൾ പരിശോധിക്കുക. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നും റിപ്പോർട്ടുണ്ട്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

You might also like

-