ധീരജ് വധം പ്രതികളെ 22 വരെ കസ്റ്റഡിയിൽ വിട്ടു

ധീരജനെ കൊല്ലൻ ഉപയോഗിച്ച കത്തി ഇനിയും കണ്ടെത്താനായിട്ടില്ല കത്തി കണ്ടെത്തുന്നതുനും കൊലപാതകത്തിലെ ഗുഡാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിനും മറ്റു തെളിവുകൾ സംബന്ധിച്ച് തെളിവ് ശേഖരിക്കയുന്നതിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്

0

തൊടുപുഴ | ധീരജ് വധക്കേസിലെ നാല് പ്രതികളെ ഈ മാസം 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു .ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷത്തെ തുടർന്ന് ധീരജിനെ തുകൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ തെളിവെടുപ്പായിനായി ജനുവരി 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട തൊടുപുഴ സെഷൻ കൊഡതി ഉത്തരവിട്ടത് . കേസിലെ പ്രതികളായ മണിയാറൻകുടി സ്വദേശി നിഖിൽ പൈലി വാഴത്തോപ്പ് സ്വദേശി ജെറിൻ ജോജോ, ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, ജിധിൻ ഉപ്പ്മാക്കൽ എന്നിവരെയാണ് തെളിവെടുക്കുന്നതിനായി കോടതി പോലീസ്മു കസ്റ്റഡിയിൽ വിട്ടത്.ധീരജനെ കൊല്ലൻ ഉപയോഗിച്ച കത്തി ഇനിയും കണ്ടെത്താനായിട്ടില്ല കത്തി കണ്ടെത്തുന്നതുനും കൊലപാതകത്തിലെ ഗുഡാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിനും മറ്റു തെളിവുകൾ  ശേഖരിക്കയുന്നതിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്

കൊന്നത്തടി സ്വദേശി ജസ്റ്റിൻ ജോയിയും റിമാൻഡിൽ ആണെങ്കിലും പ്രതിക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇയാളെ കോടതിയിൽ എത്തിച്ചിരുന്നില്ല. കേസിലെ മറ്റൊരു പ്രതിയായ
നിധിൻ ലൂക്കോസ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ചെറുതോണി പോലീസ് സ്റ്റേഷനിലാണ്. കേസിലെ മറ്റൊരു പ്രതിയായ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ സോയിമോൻ സണ്ണിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത് ഇവരിൽ ആറുപേരും പോലീസ് പിടിയികായിട്ടുണ്ട് .

You might also like

-