കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി മാര്‍ട്ടിന്‍ ജോസഫ് , കോടതിയിൽ ഹാജരാക്കും .

കൊച്ചിയിലെ മറ്റൊരു യുവതികൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നൽകിയത്. മാർട്ടിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്

0

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി മാര്‍ട്ടിന്‍ ജോസഫ്. യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് മാര്‍ട്ടിന്‍ ജോസഫ് പൊലീസിനോട് വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാള്‍ മൊഴി നല്‍കി.
ടാര്‍സനെന്ന വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്താലാണ് മാര്‍ട്ടിന്‍ ജോസഫ് തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ തന്നെയാണ് മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയത്. ഒളിവില്‍ കഴിയുന്നതിനിടെ മാര്‍ട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെയാണ് മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

രാത്രിയോടെ കൊച്ചിയിലെത്തിച്ച മാർട്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. കൊച്ചിയിലെ മറ്റൊരു യുവതികൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നൽകിയത്. മാർട്ടിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.