നടിയെ ആക്രമിച്ച കേസ്സില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു

തിയ സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു

0

കൊച്ചി | നടിയെ ആക്രമിച്ച കേസ്സില്‍ സാക്ഷി വിസ്താരത്തിന് പത്ത് ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. സമയം നീട്ടി നല്‍കണ മെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്ന് സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം അനുവദിച്ചത്. ഇത് അവസാന അവസരമാക്കണമെന്നും ഇനി അവസരം നല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു
ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. പുതിയ സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു’. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത് . 3 സാക്ഷികള്‍ ഇതര സംസ്ഥാനത്താണെന്നും ഒരാള്‍ കോവിഡ് ബാധിതനായി ചികിത്സയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

-

You might also like

-