ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 85 ആയി.

ഷിംല-ലേ ദേശീയ പാത തകർന്നതും വെല്ലുവിളിയായി. താൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. 570 കോടി രൂപ യുടെ നഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായത്. പ്രളയക്കെടുതിയിൽ മരിച്ചവർക്ക് സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. .

0

ദില്ലി: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 85 ആയി. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ തുടരുകയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ലാഹുൽ സപ്തി ജില്ലയിലെ വിവിധ മേഖലകളിൽ കുടുങ്ങികിടക്കുന്ന വിനോദസഞ്ചാരികൾ അടക്കമുള്ള വരെ ഇന്ന് തന്നെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.

ഷിംല-ലേ ദേശീയ പാത തകർന്നതും വെല്ലുവിളിയായി. താൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. 570 കോടി രൂപ യുടെ നഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായത്. പ്രളയക്കെടുതിയിൽ മരിച്ചവർക്ക് സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. .

പഞ്ചാബിലെ 250 ഗ്രാമങ്ങളില്‍ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളും മഴക്കെടുതിയിലാണ്.

You might also like

-