“ഭർത്താവ് തന്നെ നിരവധി പേർക്ക് കാഴ്ച്ചവെച്ചു ” ദാവൂദ്ഇബ്രാഹിമിന്റെ കൂട്ടാളി റിയാസ് ഭാട്ടിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

ബിസിനസ് പങ്കാളികൾക്കും, സമൂഹത്തിലെ പ്രമുഖർക്കും റിയാസ് ഭാട്ടി തന്നെ കാഴ്ചവെച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. "രാഷ്‌ട്രീയ, കായിക രംഗത്തെ പ്രമുഖർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നിരവധി തവണ ഇത് താൻ എതിർത്തിരുന്നു. എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വഴങ്ങി. സംഭവത്തിൽ മുംബൈ പോലീസ് മുൻപാകെ പരാതി നൽകിയിരുന്നു."

0

മുംബൈ : ഭർത്താവ് പലർക്കും തന്നെ കാഴ്ചവച്ചെന്ന വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുടെ ഭാര്യ. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ റിയാസ് ഭാട്ടിയുടെ ഭാര്യയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സമൂഹത്തിലെ ഉന്നതവ്യക്തികളുമായി റിയാസ് ഭാട്ടി തന്നെ ലൈംഗിക വൃത്തിയ്‌ക്ക് നിർബന്ധിച്ചതായി യുവതി പറഞ്ഞു.ബിസിനസ് പങ്കാളികൾക്കും, സമൂഹത്തിലെ പ്രമുഖർക്കും റിയാസ് ഭാട്ടി തന്നെ കാഴ്ചവെച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. “രാഷ്‌ട്രീയ, കായിക രംഗത്തെ പ്രമുഖർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നിരവധി തവണ ഇത് താൻ എതിർത്തിരുന്നു. എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വഴങ്ങി. സംഭവത്തിൽ മുംബൈ പോലീസ് മുൻപാകെ പരാതി നൽകിയിരുന്നു.” എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.

സംഭവത്തിൽ റിയാസ് ഭാട്ടിയ്‌ക്കതിരെ കേസ് എടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ പോലീസ് ഇതിന് കൂട്ടാക്കുന്നില്ല. സെപ്തംബറിലാണ് പരാതി നൽകിയത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. അവസാനം കൈക്കൂലിവരെ കൊടുക്കാൻ ഒരുങ്ങിയതാണെന്നും യുവതി വെളിപ്പെടുത്തി.

പരാതി ലഭിച്ചിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മഞ്ജുനാഥ് സിംഗ് സമർപ്പിച്ചതായി സമ്മതിച്ചു, എന്നാൽ “ഇപ്പോൾ കൂടുതൽ വിശദാംശങ്ങളൊന്നും ഇല്ല” അദ്ദേഹം പറഞ്ഞു.

“റിയാസ് ഭാട്ടിയുടെ ഭാര്യപരാതി നൽകിയിരുന്നു” സാന്താക്രൂസ് പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു: “കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ് ”

അതേസമയം യുവതിയുടെ പരാതിയിൽ വ്യക്തതയില്ലാത്തതാണ് കേസ് എടുക്കാതിരിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. പരാതിയിൽ പീഡനം നടന്ന സ്ഥലം , സമയം എന്നിവ വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം നടപടി സ്വീകരിക്കുന്നതിന് തടസ്സമാണെന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും പോലീസ് വിശദമാക്കി.വധശ്രമമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് റിയാസ് ഭാട്ടി. മുംബൈ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്ന സംഘത്തിന്റെ തലവന്മാരിൽ ഒരാളായ ഇയാൾ സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതിയാണ്.

You might also like