ഡാം തുറക്കുംമുമ്പ് പ്രോട്ടോക്കോൾ പാലിക്കും; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ

ഡാം തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കർട്ടൻ ഉയർത്തുന്നതുപോലെയല്ല ഡാമുകൾ തുറക്കുന്നതെന്നും നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാക്സിമം അളവ് വെള്ളം ഡാമുകളിൽ നിലനിർത്തുമെന്നും ചെയർമാൻ പറഞ്ഞു.

0

തിരുവനന്തപുരം: മഴ ശക്തമായാൽ കൂടുതൽ ഡാമുകൾ തുറക്കുമെന്ന് ഡാം സുരക്ഷ അഥോറിട്ടി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. ജനങ്ങളുടെ സുരക്ഷനോക്കിയാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാം തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കർട്ടൻ ഉയർത്തുന്നതുപോലെയല്ല ഡാമുകൾ തുറക്കുന്നതെന്നും നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാക്സിമം അളവ് വെള്ളം ഡാമുകളിൽ നിലനിർത്തുമെന്നും ചെയർമാൻ പറഞ്ഞു.

ഡാമുകളുടെ സുരക്ഷ പ്രധാനമാണെന്നും ഡാം നിറഞ്ഞാൽ തുറന്നു വിടാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് ബാണാസുര സാഗർ അണക്കെട്ട് ഇന്ന് മൂന്ന് മണിക്ക് തുറക്കും.

You might also like

-