സംസ്ഥാനത്ത് 22 ഡാമുകള്‍ തുറക്കേണ്ടി വന്നത് ഇതാദ്യം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 22 ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായത്. മുമ്പ് ഒരിക്കലും ഇത്തരം ഒരു സാഹചര്യം നാം അഭിമുഖീകരിച്ചിട്ടില്ല.

0

തിരുവനതപുരം :ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് 22 ഡാമുകള്‍ തുറക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമെന്നും അതു കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മഴ ശക്തമായതോടെയാണ് സംസ്ഥാനത്ത് 22 ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായത്. മുമ്പ് ഒരിക്കലും ഇത്തരം ഒരു സാഹചര്യം നാം അഭിമുഖീകരിച്ചിട്ടില്ല. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട് .

ഇടുക്കി ഡാം തുറന്നത് 26 വര്‍ഷത്തിന് ശേഷമാണ്. ഡാം തുറക്കുന്ന വാര്‍ത്ത കേട്ട് വലിയ തോതില്‍ പൊതുജനങ്ങള്‍ അതു കാണാനായി പോകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമേ പോകാന്‍ പാടുള്ളൂ. മലോയര മേഖലകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ ഒഴിവാക്കണം.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും പൊലീസും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-