ഡാലസ് കേരള അസോസിയേഷന്‍; പണ്ഡിത് രമേഷ് , മധുശ്രീ ഗാനവിരുന്ന് 21ന്

0

ഗാര്‍ലണ്ട് (ഡാലസ്): ക്ലാസിക്കല്‍, ഗസ്സല്‍, ഹിന്ദുസ്ഥാനി, ലളിതഗാനം തുടങ്ങിയ സംഗീതകലകളില്‍ പ്രശസ്തരായ പണ്ഡിത് രമേഷ് നാരായണ്‍ , മധുശ്രീ നാരായണ്‍ എന്നിവരൊരുക്കുന്ന ഗാനവിരുന്ന് ഒക്ടോബര്‍ 21 ന് ഡാലസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു.ഗാര്‍ലന്റ് സെന്റ്.തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണു ഗാനവിരുന്നിന് അരങ്ങൊരുങ്ങുന്നത്. ഒക്ടോബര്‍ 21 ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് പറഞ്ഞു. സംഗീത വിരുന്ന് ആസ്വദിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :
അനശ്വര്‍ മാമ്പിള്ളി : 214 997 1385 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

You might also like

-