ശബരിമല സ്ത്രീപ്രവേശനം നാഥനില്ലാ സമരത്തിന് അളക്കുട്ടനില്ല വെള്ളാപ്പള്ളി നടേശന്‍

ഇപ്പോള്‍ നടക്കുന്ന സമരം കലാപത്തിന് വേണ്ടിയുള്ളതാണെന്ന് പന്തളം മുന്‍ രാജകുടുംബത്തിന്റെ നിലപാട് മര്യാദകേടാണെന്നും മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ അവര്‍ പങ്കെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. .

0

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് ആവർത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാഥനില്ലാത്ത സമരത്തിന് ആളെ കൂട്ടേണ്ട ഗതികേട് എസ്എന്‍ഡിപിക്കില്ലെന്ന് ഇപ്പോള്‍ നടക്കുന്ന സമരം കലാപത്തിന് വേണ്ടിയുള്ളതാണെന്ന് പന്തളം മുന്‍ രാജകുടുംബത്തിന്റെ നിലപാട് മര്യാദകേടാണെന്നും മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ അവര്‍ പങ്കെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. .
പ്രതിഷേധത്തിൽ എസ്എന്‍ഡിപി പ്രവർത്തകർ പങ്കെടുക്കുന്നതിനെ എതിർക്കില്ലെന്നും എന്നാല്‍ പ്രതിഷേധം എസ്എന്‍ഡിപി എന്ന മേല്‍വിലാസത്തില്‍ വേണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തിൽ സര്‍ക്കാരിനെ വെള്ളാപ്പള്ളി വീണ്ടും ന്യായീകരിച്ചു. സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ തെരുവിലെ സമരം കലാപം സൃഷ്ടിക്കാന്‍ മാത്രമേ ഇടയാക്കൂ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്നും എസ്എന്‍ഡിപി. സുപ്രീംകോടതി വിധി നിരാശാജനകമെന്നും വെള്ളാപ്പളി നടേശന്‍ ആവര്‍ത്തിച്ചു‍.

You might also like

-