ഡാളസ് കേരള അസോസിയേഷന്‍ ഉപന്യാസ മത്സരം ഫെബ്രുവരി 22-ന്

ഡാളസ് - ഫോര്‍ട്ട് വര്‍ത്തിലുള്ള അസോസിയേഷന്‍ അംഗങ്ങളുടെ ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക

0

ഗാര്‍ലന്റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഫെബ്രുവരി 22-ന് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പ്രമേഹരോഗ അവബോധം (ഡയബെറ്റിക് അവയര്‍നസ്) എന്ന വിഷയമാണ് ഉപന്യാസ മത്സരംത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

. 1500 വാക്കുകളില്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം ഉപന്യാസം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. കൂടാതെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് സംസ്ഥാനതലത്തില്‍ മെയ് 21,22 തീയതികളില്‍ വാക്കോയില്‍ (ടെക്‌സസ്) സ്റ്റേറ്റ് ലയണ്‍സ് ക്ലബ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഫെബ്രുവരി 22 നു മുമ്പായി dfwilions@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഉപന്യാസം അയച്ചുകൊടുക്കേണ്ടതാണെന്ന് കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരിദാസ് തങ്കപ്പന്‍ 214 908 5686.