വന്യമൃഗ ശല്ല്യം :ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ. സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം

സമരത്തിന് അഭിവാദ്യം അർപ്പിക്കാൻ ഇടുക്കി കോതമംഗലം രൂപതകളിൽനിന്നും  . വിശ്വസികളും പ്രവത്തകരും സമര വേദിയിലേക്ക് അണമുറിയാത്ത വന്നുകൊണ്ടിരിക്കുകയാണ്

0

ഇടുക്കി ,അടിമാലി | വന്യമൃഗ അക്രമങ്ങളിൽ ഭരണകൂടത്തിന്റെ നിഷ്ക്രീയത്വത്തിനെതിരെയും . വന്യമൃഗ ശല്യത്തെ തുടർന്നുണ്ടായ ഭീതിയും ഭീകരാന്തരീക്ഷവും അകറ്റണമെന്നാവശ്യപ്പെട്ടു കെ. സി. വൈ. എം ഇടുക്കി രൂപതായുടെ നേതൃത്തത്തിൽ ആരംഭിച്ച 48 മണിക്കൂർ ഉപവാസസമരം നാളെ അവസാനിക്കും
കെ. സി. വൈ. എം ഇടുക്കി രൂപതാ പ്രസിഡന്റ്‌ ജെറിൻ ജെ പട്ടാംകുളവും, സംസ്ഥാന സിന്ഡിക്കേറ്റ് ശ്രീ അലക്സ് തോമസും മാർച്ച്‌ 9,10,11 തീയതികളിൽ അടിമാലി ടൗണിൽ 48 മണിക്കൂർ ഉപവാസം അനുഷ്ഠിസിച്ചുകൊണ്ടിരിക്കുന്നത് .മാർച്ച് ഒൻപതാം തിയതി വൈകിട്ട് മണിക്ക് ആരംഭിച്ച പൊതുസമ്മേള നം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉൽഘാടനം ചെയ്തു . കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ,മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ ജിൻസ് കാരക്കാട്ട്,കെസിവൈഎം ഇടുക്കി രൂപത ജനറൽ സെക്രട്ടറി ശ്രീ സാം സണ്ണി, ആനിമേറ്റർ സിസ്റ്റർ ലിന്റ SABS, വൈസ് പ്രസിഡന്റ്റുമാരായ ആൽബി, അമല എന്നിവരും ഉപവാസ സമരത്തിൽ പൂർണ്ണമായും പങ്കെടുക്കുന്നുണ്ട് .

സമരത്തിന് അഭിവാദ്യം അർപ്പിക്കാൻ ഇടുക്കി കോതമംഗലം രൂപതകളിൽനിന്നും  . വിശ്വസികളും പ്രവത്തകരും സമര വേദിയിലേക്ക് അണമുറിയാത്ത വന്നുകൊണ്ടിരിക്കുകയാണ് . ഇടുക്കിജില്ലയിലെ മൂന്നാർ ചിന്നക്കനാൽ നേര്യമംഗലം കാഞ്ഞിരവേലി മറയൂർ മേഖലയിൽ നിരന്തരം വന്യമൃഗ അക്രമങ്ങൾ അരങ്ങേറുന്നു . മൂന്നാറിൽ മണിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷവും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല . പടയപ്പാ എല്ലാ ദിവസവും വാഹനങ്ങളെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നു . മൂന്നാറിൽ ഇരുപതോളം കാട്ടാനകൾ വര്ഷങ്ങളായി ടൗണിൽ ചുറ്റിനടന്ന് ആക്രമണം അഴിച്ചുവിടുകയാണ് .വനം വകുപ്പോ ആർ ആർ ടി യോ എവിടെ മനുഷ്യരുടെ രക്ഷകില്ല . കാഞ്ഞിരവേലിൽയിൽ ഒരാഴ്ചക്കാലമായി ജനവാസമേഖലയിൽയിൽ ചുറ്റിത്തിരിഞ്ഞ കട്ടയാണ് ഇന്ദിരയുടെ  ജീവനെടുത്തത് . ഗ്രാമത്തിൽകാട്ടാന എത്തിയ വിവരം വനവകുപ്പിനെ  അറിയിച്ചിരുന്നുവെങ്കിലും കാട്ടാനയെ തുരുത്താൻ വനം വകുപ്പ് എത്താത്തതിനാലാണ് ഇന്ദിര എന്ന വൃദ്ധയുടെ ജീവൻ നഷ്ടമായത് .
ഇടുക്കിയിൽ മലയോരമെന്നോ പട്ടണമെന്നോ വ്യത്യാസമില്ലാതെ വന്യജീവികൾ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ് . ഈ സാഹചര്യത്തിലാണ് ഇടുക്കി രൂപതയിലെ യുവജനങ്ങൾ സമരവുമായി രംഗത്തെത്തിയത് .

You might also like

-