നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ മാത്രം  ഒക്ടോബർ 31 അർദ്ധരാത്രി വരെ

നാളെ രാവിലെ ഒൻപതു മണിമുതൽ ഒക്ടോബർ 31 അർദ്ധരാത്രി വരെയാണ് നിരേധനാജ്ഞ ഏർപ്പടുത്തിയിരിക്കുന്നത്. സമരങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തിരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് വന്നത്.

0

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രണം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ മാത്രമെന്ന് ഡിജിപി. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ അധികം പേർ ഒത്തു ചേരരുതെന്നും ഡിജിപി വ്യക്തമാക്കി.കടകളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. വലിയ കടകളിൽ അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച കളക്ടർമാരുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.നാളെ രാവിലെ ഒൻപതു മണിമുതൽ ഒക്ടോബർ 31 അർദ്ധരാത്രി വരെയാണ് നിരേധനാജ്ഞ ഏർപ്പടുത്തിയിരിക്കുന്നത്. സമരങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തിരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് വന്നത്.

ഓഫീസുകളിൽ പോകാനും വാഹനങ്ങൾ കാത്തുനിൽക്കുന്നതിനും നിരോധനാജ്ഞ തടസ്സമാകില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കടകൾ തുറക്കാനും തടസ്സമില്ല. ഇവിടങ്ങളിൽ സാമൂഹിക അകലംപാലിക്കുകയും, മാസ്‌ക് ധരിക്കുകയും വേണം. ജില്ലകളിൽ സാഹചര്യം പരിശോധിച്ച് കളക്ടർമാർക്കു കൂടുതൽ കർശന നടപടി സ്വീകരിക്കാം. കൊറോണ അതിവേഗം വ്യാപിക്കുന്ന പ്രദേശങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ആൾക്കൂട്ടം ഉണ്ടാകുന്നത് കൊറോണയുടെ സൂപ്പർ സ്‌പ്രെഡിനു കാരണമാകുമെന്ന് ഉത്തരവിൽ പറയുന്നു.

ഇതിനു പുറമെ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായിരിക്കും. ഈ പ്രദേശങ്ങളിൽ ഉള്ളവർ ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമെ പുറത്തു പോകാൻ പാടുള്ളൂ. ഇവിടെ ഉള്ളവർ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. വിവാഹത്തിന് പരമാവധി 50 പേർക്കും, മരണങ്ങൾക്ക് 20 പേർക്കും പങ്കെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.