സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ് പത്ത് പേരുടെ ഫലം നെഗറ്റീവ്

കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി, 3, കർണാടക, ദില്ലി, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർ

0

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്.പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.10 പേര്‍ രോഗമുക്തി നേടി. പുതിയതായി 13 ഹോട്ട്സ്പോട്ടുകള്‍ പാലക്കാട് പത്തും തിരുവനന്തപുരത്ത് മൂന്നും സ്ഥലങ്ങള്‍ ഇന്ന് ഹോട്ട്സ്പോട്ടുകളായിവിദേശത്ത് 173 മലയാളികള്‍ ഇന്നലെവരെ മരണപ്പെട്ടു. സംസ്ഥാനത്താകെ ഇതുവരെ 1003 പേര്‍ക്ക് വൈറസ് ബാധയേറ്റു. 445 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായി ഇന്നു വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയതായും ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും പിണറായി പറഞ്ഞു രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിനേതാക്കൾ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയുംഅറിയിച്ചതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ജനങ്ങള്‍ ഉപദേശിക്കണം, നിരീക്ഷണത്തിലുള്ളവർ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ നാട്ടുകാർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം, വരുന്ന എല്ലാവരുടെയും വിവരങ്ങള്‍ സര്‍ക്കാറിന് ലഭിക്കണം, സർക്കാറിനെ അറിയിക്കാതെ വരുന്നവർക്കതിരെ കർശന നിലപാട് സ്വീകരിക്കും, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണംഉണ്ടാക്കും ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

പ്രവാസികളിൽ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കാനുള്ള തീരുമാനം തിരുത്തി മുഖ്യമന്ത്രി

നാട്ടിലേക്ക് മടങ്ങിയെത്തുന്ന ‍എല്ലാ പ്രവാസികളിൽ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കാനുള്ള തീരുമാനം തിരുത്തി മുഖ്യമന്ത്രി. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
“പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും”- മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം നാട്ടിലേക്ക് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രാവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരു വിരോധവുമില്ല. സര്‍ക്കാരിന് മുന്‍കൂട്ടി വിവരം ലഭിച്ചാന്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.