രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തി എട്ടുലക്ഷത്തോടടുക്കുന്നു 51,925 പേർ മരണത്തിന് കിഴടങ്ങി

24 മണിക്കൂറിനിടെ 55, 079 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 876 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്

0

ഡൽഹി :രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 2,701,604 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 55, 079 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 876 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 51,925 ആയി.

നിലവിൽ 673,431പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 1,976,248പേർ രോഗമുക്തി നേടി. നിലവിൽ 72.51ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8,99,864 പരിശോധനകൾ കൂടി നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു
ലോകത്ത് ഏറ്റവും അധികം കോവിഡ് ബാധിതർ ഉള്ളത് അമേരിക്കയിലാണ് 5,612,027 ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥികരിച്ചപ്പോൾ. 173,716 മരണത്തിന് കിഴടങ്ങി. ബ്രസീലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യം. 3,363,235 പേരാണ് ബ്രസിലിൽ കോവിഡ് ബാധിച്ചിട്ടുള്ളത് ,108,65 പേർ ഇതിനോടകം കോവിഡ് പിടിപെട്ടു മരണത്തിന് കിഴടങ്ങി