സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർക്ക് കൊവിഡ് ഏഴുപേർ നിരീക്ഷണത്തിൽ

ഡോക്​ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​.

0

ബെംഗളൂരു / കോഴിക്കോട് :കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ക്ലിനിക്കിൽ നിന്നും സ്വദേശത്ത് എത്തി 13ാം ദിവസമാണ് വൈറസ്​ ബാധ സ്ഥിരീകരിക്കുന്നത്’ഇതേതുടർന്ന്​ ക്ലിനിക്കിലെ ആറ്​ ജീവനക്കാർ ഉൾപ്പെടെ ഏഴ്​ പേരെ നിരീക്ഷണത്തിലാക്കി.

ഡോക്​ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​.കർണാടക സ്വദേശികളായ ഡോക്​ടർ ദമ്പതികൾ താമരശേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്​തുവരികയായിരുന്നു. ഇതിൽ വനിതേ ഡോക്​ടർക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്

സൂപ്പർ‌സൈക്ലോൺ‌അം‌ഫാൻ‌ രാവിലെ 10: 30 ന്‌ പാരഡീപ്പിന്‌ (ഒഡീഷ) കിഴക്കായി 120 കിലോമീറ്റർ കിഴക്കായി. ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾ കടന്ന് ദിഗ (പശ്ചിമ ബംഗാൾ), ഹതിയ ദ്വീപുകൾ (ബംഗ്ലാദേശ്) എന്നിവയ്ക്കിടയിലുള്ള സുന്ദർബൻസിനടുത്തെത്തി .ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്ഇന്ത്യ കാലാവസ്ഥാ വകുപ്പ് അറിയിച്ചു 

‘അംഫാൻ’ ചുഴലിക്കാറ്റ് ഒഡീഷയിലെ കേന്ദ്രപാറയിൽ ശക്തമായ കാറ്റ് വീശുന്നു.

 

 

You might also like

-