സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം,വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കും തൃശ്ശൂരിൽ മരിച്ചയാൾക്കും കൊറോണ സ്ഥിരീകരിച്ചു.

വൈപ്പിന്‍ കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറാണ് മരിച്ചത്.

0

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറാണ് മരിച്ചത്.പനിയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ഇവരുടെ മരണം സംഭവിച്ചത്. രോഗ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തൃശൂരിൽ, ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ഷാജു (45) മരിച്ചത്. ഇരുവരും മരിച്ചത് ബുധനാഴ്ചയാണ്. ഇന്നാണ്ശ്രവ പരിശോധന ഫലം പുറത്തു വന്നത്. രണ്ടുപേരുെടയും ഉറവിടം കണ്ടെത്തിയിട്ടില്ല. ഷിജു ഇടപഴുകിയ സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിശോധിച്ചു.അതേസമയം മുന്നാറിലെ സ്വകര്യ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥികരിച്ചതായി റിപ്പോർട്ടുണ്ട്

You might also like

-