സംസ്ഥാനത്ത് ഇന്ന്കോവിഡ്  ബാധിച്ചു  ഏഴുപേർ മരിച്ചു 

മലപ്പുറം, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് മരണംറിപ്പോർട്ട് ചെയ്തട്ടുള്ളത്

0

തിരുവനതപുരം  :സംസ്ഥാനത്ത് ഏഴ് പേര്   കോവിഡ്  പിടിപെട്ടു മരിച്ചു . മലപ്പുറം, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് മരണംറിപ്പോർട്ട് ചെയ്തട്ടുള്ളത് .മലപ്പുറത്തെ തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര്‍ (71) ഇന്ന് രാവിലെയാണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. 19ന് ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല.

ആന്‍റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയും മരിച്ചു. കുമ്പള പി.കെ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.തൃശൂരും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (71) ആണ് മരിച്ചത്. ജൂലൈ 18 നാണ് കോവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.കോഴിക്കോട് ഇന്നലെ മരിച്ച കാരപ്പറമ്പ് സ്വദേശി ഷാഹിദയുടെ ട്രൂനാറ്റ് ഫലം പോസീറ്റീവായി. ഇവരുടെ മാതാവ് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.കാടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.