ഓണം ശമ്പളവും പെന്‍ഷനും സഹായവുമായി വിതരണം ചെയ്തത് 7000 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍സ്ഥാപനങ്ങള്‍ക്കുള്ള സഹായം.പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്നിവയെല്ലാമായി 7000-ത്തിലധികം കോടി രൂപയാണ് വിതരണം ചെയ്തത്

0

തിരുവനന്തപുരം : ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എല്ലാം കൂടി 2304.57 കോടി വിതരണംചെയ്തതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തി അറിയിച്ചു

സര്‍വീസ് പെന്‍ഷന്‍- 1545 കോടി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 1170.71 കോടി
ക്ഷേമനിധി പെന്‍ഷന്‍- 158.85 കോടി
ഓണക്കിറ്റ്- 440 കോടി
നെല്ല് സംഭരണം-710 കോടി
ഓണം റേഷന്‍- 112 കോടി
കണ്‍സ്യൂമര്‍ ഫെഡ്- 35 കോടി
ശമ്പളം പെന്‍ഷന്‍ ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നിവയ്ക്കായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയത്-140.63 കോടി
ആശവര്‍ക്കര്‍മാര്‍- 76.42 കോടി
സ്‌കൂള്‍യൂണിഫോം- 30 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍സ്ഥാപനങ്ങള്‍ക്കുള്ള സഹായം.പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്നിവയെല്ലാമായി 7000-ത്തിലധികം കോടി രൂപയാണ് വിതരണം ചെയ്തത്.അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്‌ടറികളിലെ തൊഴിലാളികള്‍ക്ക്‌ എക്‌സ്‌ഗ്രേഷ്യയായി 2000 വീതവും 10 കിലോ അരിയും വിതരണം ചെയ്യാന്‍ 5.32 കോടി അനുവദിച്ചു.

You might also like

-