കൊറോണഎന്താണ് വലിപ്പം ? എന്താണ് തൂക്കം ?ലോകം ഇന്ന് വിറങ്ങലിച്ചു നില്കുന്നത് വെറും ഒന്നര ഗ്രാം വയറസ്സിനു മുന്നിലാണോ ?

പ്പത്തി രണ്ടു ലക്ഷത്തിലധികം കോവിഡ് രോഗികളുണ്ട്. ലോകം മുഴുവനുമായുള്ള കോവിഡ് രോഗികളുടെ വൈറസുകളെയെല്ലാമെടുത്തു തൂക്കി നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം. ലോകത്തിലാകെ ഒന്നര ഗ്രാം വൈറസാണ് താണ്ഡവമാടുന്നത് എന്ന്.

0

ന്യൂ യോർക്ക് :മാനവരാശിയെ പിടിച്ചു കുലുക്കിയ കൊറോണ വയറസിന് എന്ത് വലിപ്പമുണ്ട്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?വലിപ്പവും തൂക്കവും കുറവാണെങ്കിലും ഈ ലോകത്തെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്
ഒരു കൊറോണ വൈറസിന്റെ തൂക്കം 0.85 ആട്ടോഗ്രാം ആണ്. അതായത് 0.85×10 (-18) ഗ്രാം . ഏതാണ്ട്, 1/1000000000000000 ഗ്രാം എന്നു കണക്കാക്കാം.
ഒരു മനുഷ്യനെ രോഗാതുരനാക്കാൻ ഏതാണ്ട് 7000000000 (ഏഴു നൂറുകോടി) വൈറസുകൾ വേണം. ഇപ്പോൾ (3,271,567 )മുപ്പത്തി രണ്ടു ലക്ഷത്തിലധികം കോവിഡ് രോഗികളുണ്ട്. ലോകം മുഴുവനുമായുള്ള കോവിഡ് രോഗികളുടെ വൈറസുകളെയെല്ലാമെടുത്തു തൂക്കി നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം. ലോകത്തിലാകെ ഒന്നര ഗ്രാം വൈറസാണ് താണ്ഡവമാടുന്നത് എന്ന്.
അതായത്, ഇന്ന് ജീവിക്കുന്ന 778 കോടി ജനങ്ങളടങ്ങുന്ന ഈ മാനവരാശിയപ്പാടെ ഈ ഒന്നര ഗ്രാമിന്റെ മുന്നിൽ അന്ധാളിച്ചു നിൽക്കുകയാണ്.വെറും ഒന്നര ഗ്രാം.ഈ ഒന്നര ഗ്രാം വയറസ്സിനെ വരുതിയിലാക്കാൻ ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങളും പടവെട്ടുകയാണ് മനുഷ്യൻ ചൊവ്വയിലേക്ക് എന്തിനേറെ പറയുന്നു സൂര്യനിൽക്കും യാത്ര ചെയ്യാൻ ഒരുങ്ങുമ്പോൾ ഈ ഒന്നരഗ്രാംകാരനെ വരുതിയിലാക്കാൻ നമ്മുടെ സാങ്കേതിക വിദ്യക്കായാൽ നാം ജയിച്ചു നാം ജയിക്കുക തന്നെ ചെയ്യും


കൊറോണ വൈറസ്, ടൊറോവൈറസ് എന്നിവ വൈറസ് കുടുംബത്തിലെ രണ്ട് വൈറസ് ഇനങ്ങളാണ്. കൊറോണ വൈറസുകൾ മനുഷ്യരുടെയും മൃഗങ്ങളുടെയും രോഗ ഹേതു ആകുമ്പോൾ ടൊറോവൈറസുകൾ മൃഗങ്ങളുടെ വയറിളക്കത്തിന്റെ കാരണമായ രോഗം പടർത്തുന്ന വയറസുകളാണ് അതേസമയം . മനുഷ്യന്റെ മലം ടൊറോവൈറസുകളും കണ്ടെത്തിയിട്ടുണ്ട്, പക്ഷേ അവയുടെ എറ്റിയോളജിക്കൽ മനുക്ഷ്യ ശരീരത്തിലെപങ്ക് വ്യക്തമല്ല.

You might also like

-