ഇന്ത്യയുടെ കോവാക്സിനും അനുമതി നല്കാന് വിദഗ്ധ സമിതി ശിപാര്‍ശ
അംഗീകാരം ലഭിച്ചാൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസന്റേഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുൻപാകെ നടത്തിയിരുന്നു.
ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നല്കാന് വിദഗ്ധ സമിതി ശിപാര്‍ശ. നിയന്ത്രിത അടിയന്തര ഉപയോഗത്തിനു വിധഗ്ധ സമിതി ശിപാർശ നൽകിയിരിക്കുന്നത്.അംഗീകാരം ലഭിച്ചാൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസന്റേഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുൻപാകെ നടത്തിയിരുന്നു. വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നത് വൈകുമെന്നാണ് സൂചന.
വിദഗ്ധ സമിതി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയാൽ ഡിസിജിഐ അന്തിമ അനുമതി നൽകുകയും സർക്കാർ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്.അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു് തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കൽ പരീക്ഷണം ഉൾപ്പടെ വിവരങ്ങൾ പരിശോധിച്ച ശേഷം ശിപാർശ ചെയ്യുകയായിരുന്നു.ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ രാജ്യങ്ങൾക്ക് ഫൈസർ വാക്സിന് അനുമതിയുണ്ട് .എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്സിന് ഏറ്റവും വിലപിടിപ്പുള്ള വാക്സിനാണ്. കൂടാതെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുമുണ്ട്.