ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

വൈറസ് ബാധയേറ്റ 12 ഇന്ത്യക്കാരും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

0

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ 12 ഇന്ത്യക്കാരും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ചൈനയില്‍ ഇതുവരെ 2364 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയയിലും രോഗം പടരുന്നുണ്ട്. അഞ്ച് പേരാണ് കൊറിയയില്‍ കൊറോണ ബാധിച്ച് മരിച്ചത്.

കപ്പലിലെ 174 യാത്രികർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. കപ്പലിൽ യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി 3 ന് കപ്പൽ യോകോഹോമ തീരത്തു തടയുകയായിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുള്ളത്.

You might also like

-