സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം കടകളുടെ പ്രവർത്തനമെന്ന് സർക്കാർ നിർദ്ദേശമുണ്ട്

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം കടകളുടെ പ്രവർത്തനമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. അവശ്യസേവനങ്ങൾ അനുവദിക്കും. അത്യാവശ്യ യാത്രകൾക്കുമാത്രമാണ് അനുവാദമുള്ളത്.

ലോക്ഡൗൺ ലംഘനം തടയാൻ കർശന പരിശോധനയാകും സംസ്ഥാനത്ത് ഇന്ന് ഉണ്ടാകുക. ലോക്ഡൗൺ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്വാതന്ത്ര്യദിനം , ഓണം എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിന് ശേഷം കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇതേ തുടർന്നാണ് ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും.കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയ്ക്കാണ്. തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എ.അക്ബറിന് നല്‍കിയത് തൃശൂര്‍, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്‍റ് വിവേക് കുമാറും കോഴിക്കോട് റൂറലില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.ആനന്ദും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും

You might also like

-